വയലാർ ഭാരതീയ ദർശനങ്ങൾക്ക്മാനവിക മാനങ്ങൾ നൽകിയ വിപ്ലവകവി: ഡോ. ശശികുമാർ പുറമേരി

news image
Nov 5, 2023, 3:03 pm GMT+0000 payyolionline.in

തിക്കോടി: ഭാരതീയ സംസ്കാരത്തെ വിപ്ലവ പ്രസ്ഥാനത്തോട് ചേർത്തുവെച്ച കവിയായിരുന്നു വയലാർ രാമവർമ്മ എന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി അഭിപ്രായപ്പെട്ടു. വേദങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും ജ്വലിച്ചു നില്ക്കുന്ന മാനവിക ബോധത്തെ കവിതകളിലൂടെ വിപ്ലവകരമായി വ്യാഖ്യാനിച്ച കവി എന്ന് തിക്കോടിയിലെ പുറക്കാട് സംഘടിപ്പിച്ച വയലാർ അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണനടത്തവെ അദ്ദേഹം അനുസ്മരിച്ചു.

എം.കെ.നായർ ഉദ്ഘാടന പ്രസംഗം നടത്തുന്നു

എം.കെ.നായരെ ഡോ.ശശികുമാർ പൊന്നാടയണിയിക്കുന്നു.

പാരമ്പര്യത്തിൻ്റെ പിന്തിരിപ്പൻ മനോഭാവത്തെ ശകാരിച്ചുകൊണ്ടുതന്നെ ഭാരതീയ തത്വചിന്തയിൽ നിന്ന് സത്യത്തിൻ്റെ വിപ്ലവകണം കണ്ടെത്താൻ വയലാറിന്കഴിഞ്ഞത് സ്വന്തം വ്യക്തിത്വത്തിൻ്റെ  ആത്മബലം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വയലാർസ്മൃതി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എം.കെ നായർ ഉദ്ഘാടനം ചെയ്തു. നവതി പിന്നിട്ട എം.കെ.നായരെ ഡോ.ശശികുമാർ പുറമേരി പൊന്നാടയണിയിച്ച് ആദരിച്ചു. യുവകലാസാഹിതി മേഖലാ പ്രസിഡണ്ട് സി.സി. ഗംഗാധരൻ അധ്യക്ഷനായിരുന്നു. വയലാറിൻ്റെ മകൻ ശരത്ചന്ദ്രവർമ്മയുടെ ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു. പ്രദീപ് കണിയാരിക്കൽ, വിനീത് തിക്കോടി, ഇ.ശശി സംസാരിച്ചു. തുടർന്ന് നടന്നവയലാർ കവിതകളുടേയും ഗാനങ്ങളുടേയും ആലാപനം ചടങ്ങിന് ഭംഗിയേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe