തിക്കോടിയിൽ ‘ഫോക്കസ്’ തീരദേശ ക്യാമ്പയിന് തുടക്കമായി

news image
Jan 27, 2024, 5:19 pm GMT+0000 payyolionline.in

 

തിക്കോടി :  ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും കോഴിക്കോട് ജില്ലാ മിഷൻ സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിന്റെയും നേതൃത്വത്തിൽ “ഫോക്കസ്” എന്ന പേരിൽ തീരദേശ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. സിന്ധു മുഖ്യാതിഥിയായ ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ചു.
തീരദേശ ക്യാമ്പയിൻ ഫോക്കസിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പഞ്ചായത്ത് പ്രസിഡന്റിന് നൽകി ഉദ്ഘടനം ചെയിതു. ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾക്കായി തീരദേശ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സർവേയുടെ ആദ്യഘട്ട പ്രവർത്തനത്തിനും തുടക്കം കുറിച്ചു.

 

കുട്ടികളുടെയും സ്ത്രീകളുടെയും ഇടയിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും ഇതിനുവേണ്ട പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ഏറ്റെടുത്ത് ചെയ്യുന്നത്. പരിപാടിയിൽ വിമുക്തി മിഷന്റെ സഹകരത്തോടെ ലഹരിഅവബോധ ക്ലാസ്സ്‌ എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ജയപ്രകാശ് നയിച്ചു.
ചടങ്ങിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനിലസത്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ പി ഷെകീല, ബ്ലോക്ക്‌ മെമ്പറായ റംല പി വി, വാർഡ് മെമ്പർമാരായ അബ്ദുൾ മജീദ്, സിനിജ,ജിഷ, ദിബിഷ, വിബിതബൈജു, ഷീബ പുൽപാണ്ടി, കോസ്റ്റൽ എസ് ഐ അബ്ദുൾ സലാം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു..സ്നേഹിതാ സ്റ്റാഫ്‌ മാജിത, ഷൈബ, ദിവ്യ, കമ്മ്യൂണിറ്റി കൗൺസിലർ ബ്യൂല എന്നിവർ പങ്കെടുത്തു. സി ഡി എസ് മെമ്പർമാർ നേതൃത്വം നൽകിയ ചടങ്ങിന് കോസ്റ്റൽ വളണ്ടിയർ മിനി എം എൻ സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജിന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe