തിക്കോടി റെയിൽവ്വേ സ്റ്റേഷന് പിന്നിലെ പുൽക്കാടിന് തീ പിടിച്ചു

news image
Mar 2, 2024, 5:55 am GMT+0000 payyolionline.in

തിക്കോടി: റെയിൽവ്വേ സ്റ്റേഷന് പിന്നിലെ ഉണങ്ങിയ പുൽക്കാടിന് വൈകിട്ട് അഞ്ചരയോടു കൂടിയാണ് തീ പടർന്ന് പിടിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് അറിയിച്ചതനുസരിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെതതുകയും തീ അതിവേഗം അണയ്ക്കുകയും ചെയ്തു.

തിക്കോടി പഞ്ചായത്ത് ക്ഷേമ കാര്യ അധ്യക്ഷൻ ആർ. വിശ്വൻ, വാർഡ് മെമ്പർ  വി കെ അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.മേലടി ബ്ലോക് മെമ്പർ  റംല സ്ഥലത്തെത്തി. ശേഷം പ്രസിഡണ്ടും ആർ. വിശ്വനും സ്റ്റേഷൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തുകയും മേലിൽ തീപിടുത്തമുണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe