തിക്കോടിയിൽ കെഎസ്ടിഎ മേലടി ഉപജില്ല യാത്രയയപ്പും ഉപഹാര സമർപ്പണവും

news image
Mar 2, 2024, 2:56 pm GMT+0000 payyolionline.in

തിക്കോടി: കെ എസ് ടി എ മേലടി ഉപജില്ല യാത്രയയപ്പ് സമ്മേളനം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി. സബ് ജില്ലാ പ്രസിഡണ്ട് എസ് കെ ശ്രീലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വി അനുരാജ് ,സബ്ജില്ലാ ട്രഷറർ രമേശൻ പി എന്നിവർ സംസാരിച്ചു.

 

ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വി പി സദാനന്ദൻ, കെ കെ മനോജ് കുമാർ, സുചിത്ര പിഡി, സുരേഷ് ബാബു പി ടി, വനജ കെ , ചന്ദ്രൻ എം, ഷീബ പി.ടി, സജീവൻ എൻ കെ , പത്മനാഭൻ കെ, അബ്ദുറഹിമാൻ എന്നിവർ മറുമൊഴി ഭാഷണം നടത്തി. ചടങ്ങിൽ തിക്കോടി ബ്രാഞ്ച് സെക്രട്ടറി സനിൽകുമാർ ഒ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe