അപകടഘട്ടങ്ങളില്‍ സന്നദ്ധ സേവകരാവാം: പയ്യോളിയില്‍ നാളെ പരിശീലനം

news image
Apr 27, 2024, 4:36 am GMT+0000 payyolionline.in

പയ്യോളി: കോഴിക്കോട് ജില്ലയിൽ അപകടങ്ങളെയും ദുരന്തങ്ങളെയും നേരിടാനായി രൂപീകരിച്ച താലൂക്ക് ദുരന്ത നിവാരണ സേന (ടിഡിആര്‍എഫ്) യുടെ കീഴിൽ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ സന്നദ്ധ വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നു. അപകട ദുരന്തങ്ങളെ നേരിടാൻ പരിശീലനം നൽകുകയും പിന്നീട് പരിശോധനകൾക്ക് സേനയിൽ അംഗമാക്കുകയും ചെയ്യും. സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് ഫയർഫോഴ്സ് ,ആരോഗ്യ വകുപ്പ് ,പോലീസ് ,മൃഗസംരക്ഷണ വകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ,ഫോറസ്റ്റ് ,എന്നിവരുടെ പരിശീലനം ഉണ്ടാകും.

സേനയിൽ ചേരാൻ താൽപര്യമുള്ളവർക്ക് സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന താലൂക്ക് ദുരന്തനിവാരണ സേന (ടിഡിആര്‍എഫ് ) യുടെ യുണിഫോമും ഐ.ഡി കാർഡും പരിശോധനകൾക്ക് ശേഷം നൽകുo. പതിനെട്ട് കഴിഞ്ഞ സ്ത്രീപുരഷ ഭേദമന്യേ ആർക്കും ഇതിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് 9847140677,99957 78068, 7907521125, 70343 94158 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe