പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖാലിദ്- പ്രസിഡെന്‍റ്, ടി.ഗിരീഷ് കുമാർ- സെക്രട്ടറി, രാജൻ പടിക്കൽ- ട്രഷറർ

news image
May 6, 2024, 7:02 am GMT+0000 payyolionline.in

പയ്യോളി: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം പ്രസിഡണ്ട് ടി.ഖാലിദിൻ്റെ അധ്യക്ഷതയിൽ ഓഡിറ്റോറിയത്തിൽ നടന്നു.സെക്രട്ടറി ടി.ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞു.കെ.ടി വിനോദൻ രാജൻ പടിക്കൽ,മഠത്തിൽ അബ്ദുറഹിമാൻ,വി.ടി.കെ ബഷീർ, ബഷീർ മേലടി,കെ.പി ഗിരീഷ് കുമാർ,എൻ.കെ അജ്മൽ,സത്യൻ കൂടത്തിൽ,പി.ജനാർദ്ദനൻ എന്നിവര്‍ സംസാരിച്ചു.


പുതിയ ഭാരവാഹികളായി ടി.ഖാലിദ് (പ്രസിഡണ്ട്) കെ.പി റാണാപ്രതാപ്,കെ.ടി വിനോദ്,പുതുക്കുടി ഹമീദ്, ബഷീർ മേലടി, വി.പി ബാനുമതി (വൈസ് പ്രസിഡണ്ട്) ടി.ഗിരീഷ് കുമാർ (സെക്രട്ടറി) പി. ജനാർദ്ദനൻ, മഠത്തിൽ അബ്ദുറഹിമാൻ, വി. ഹാഷിം കോയ, കിരൺ സഞ്ചു,യു.പി ഫൗസിയ (ജോയിൻ്റ് സെക്രട്ടറി), രാജൻ പടിക്കൽ (ട്രഷറർ), റഷീദ് പാലേരി (അക്കാദമിക് കൗൺസിൽ ഓർഗനൈസർ) എന്നിവരെ തിരഞ്ഞെടുത്തു. വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാനും മെയ് ഒടുവിൽ സ്വാഗത സംഘം രൂപീകരിക്കാനും തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe