തിക്കോടി ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ് സി ഇ എഫ് കോഴിയും കൂടും വിതരണം ചെയ്തു

news image
Feb 20, 2024, 11:59 am GMT+0000 payyolionline.in

തിക്കോടി: ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ് സി ഇ എഫ് ലോൺ ഉപയോഗിച്ച് 4% പലിശ നിരക്കിൽ 20 കോഴിയും കൂടും 20 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ പുഷ്പ പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ വിശ്വൻ അധ്യക്ഷനായി. വാർഡ്‌ മെമ്പർമാരായ വിബിത ബൈജു, ബിനു കാരോളി, ബ്ലോക്ക്‌ -കോർഡിനേറ്റർ അർജുൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സി ഡി എസ് അക്കൗണ്ടന്റ് പി എം റോസിന  നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe