റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം; ആന്തട്ട ഗവ.യുപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

news image
Jul 21, 2023, 12:39 pm GMT+0000 payyolionline.in

പേരാമ്പ്ര:  മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ന്  ആന്തട്ട ഗവ.യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം , കൊളാഷ് നിർമാണം, ഉപഗ്രഹ ക്ലാസ് എന്നിവ നടന്നു.

ഇന്ത്യൻ സാറ്റലൈറ്റ് റിസർച്ച് ഓർഗനൈസേഷൻ തുമ്പ കേന്ദ്രത്തിലെ റിട്ടയേർഡ് സയൻറിസ്റ്റ് ടി.കെ.ജി. നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , രാജേഷ് പി.ടി.കെ, ഡി.ആർ.ഷിംലാൽ, രാജേശ്വരി പി.കെ, ആഗ്നേയ് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe