കുറ്റ്യാടി പുഴയോരം ഇടിഞ്ഞ് മരങ്ങൾ വെള്ളത്തിൽ; വൈദ്യുതി ഉല്പാദന കേന്ദ്രത്തിൽ നിന്നുള്ള ജലം കുതിക്കുന്നു

news image
Oct 16, 2023, 4:38 pm GMT+0000 payyolionline.in

പേരാമ്പ്ര : പെരുവണ്ണാമൂഴി ആറ് മെഗാ വാട്ട് വൈദ്യുതി ഉൽപാദന കേന്ദ്രത്തിൽ നിന്ന് പുറന്തള്ളുന്ന ജലം കുതിച്ചൊഴുകി കുറ്റ്യാടി പുഴയോരം ഗുരുതരമായ മണ്ണിടിച്ചിൽ ഭീഷണിയിൽ. പെരുവണ്ണാമൂഴി വനത്തിന്റെ ഭാഗമായ അനവധി വൻമരങ്ങൾ പുഴയിലേക്ക് കട പുഴകി വീണു കൊണ്ടിരിക്കുകയാണ്. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള അണക്കെട്ടിൽ നിന്നുള്ള ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദന കേന്ദ്രം പ്രവർത്തിക്കുന്നത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വെള്ളമെടുക്കാനാണു ധാരണയെങ്കിലും വൈദ്യുതി ഉല്പാദനം തുടരെ നടന്നു കൊണ്ടിരിക്കുകയാണ്.

പെരുവണ്ണാമൂഴി ആറ് മെഗാ വാട്ട് വൈദ്യുതി ഉല്പാദന കേന്ദ്രത്തിൽ നിന്നുള്ള ജലം കുതിച്ചെത്തി മറുകരയിൽ ഇടിക്കുന്നതിന്റെ ആഘാതത്തിൽ കുറ്റ്യാടി പുഴയോരത്തെ മണ്ണിടിഞ്ഞ് വൻ മരങ്ങൾ കടപുഴകി വെളളത്തിലേക്ക് പതിച്ച നിലയിൽ

വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുഴയിലേക്ക് കുതിച്ചൊഴുകുന്ന ജലം നേരെ ചെന്ന് മറുകരയിൽ ഇടിക്കുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പുഴയോരം കൂടുതൽ ഇടിയുകയും മരങ്ങൾ ഇനിയും കടപുഴകി വീഴുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe