അവശ്യസാധനങ്ങളുടെ വിലവർദ്ധനവ്; പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

news image
Aug 21, 2023, 4:11 pm GMT+0000 payyolionline.in

 

പേരാമ്പ്ര: അവശ്യസാധങ്ങളുടെവില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി. മുഹമ്മദ് സിറാജ് മുഖ്യപ്രഭാഷണം നടത്തി.

വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ്ണ ജില്ലാ സെക്രട്ടറി സി. പി എ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

എം.കെ.സികുട്ട്യാലി, പുതുകുടിഅബ്ദുറഹിമാൻ, ടി.പിമുഹമ്മദ്,കെ.പി റസാക്ക്, ആ.ർകെ മുഹമ്മദ്, സി.പിഹമീദ്,
വളാഞ്ഞി ഇബ്രാഹീം, സി.മൊയ്തു, റഷീദ്പാണ്ടിക്കോട്, കെ. സി മുഹമ്മദ്‌, സി.കെ ഹാഫിസ്, ആർ, എം നിഷാദ്,
പി. കെ റഹീം, എൻ.കെ.സൽമ, ടി.കെറസ്മിന എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe