കുറ്റവിചാരണ സദസ്സ്; പേരാമ്പ്രയിൽ യുഡിഎഫിന്റെ വാഹനപ്രചരണ ജാഥ

news image
Dec 17, 2023, 2:23 pm GMT+0000 payyolionline.in

 

പേരാമ്പ്ര: കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി 21ന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പ്രചരണാർത്ഥം നൊച്ചാട്  പഞ്ചായത്ത് യു.ഡി.എഫ് വാഹന പ്രചരണ ജാഥ നടത്തി.

നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് വാഹന പ്രചരണ ജാഥ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ചത്തോത്ത് താഴ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്‌ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, കെ. മധുകൃഷ്ണൻ, ടി.കെ ഇബ്രാഹിം , ടി.പി നാസർ, പി എം പ്രകാശൻ , പി.സി മുഹമ്മദ് സിറാജ്, രാജൻ കണ്ടോത്ത്, സി. കെ. അജീഷ് പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe