പേരാമ്പ്രയിൽ കാറിടിച്ച് മാധ്യമ പ്രവർത്തകന് പരിക്ക്

news image
Oct 12, 2023, 5:05 pm GMT+0000 payyolionline.in

 

പേരാമ്പ്ര: ദീപിക പത്രത്തിൻ്റെ മാർക്കറ്റിങ്ങ് എക്സിക്യുട്ടിവും സാഹിത്യകാരനുനുമായ അബ്ദുള്ള പേരാമ്പ്രക്ക് കാറിടിച്ച് പരിക്ക്. പേരാമ്പ്ര ഭാഗത്തു നിന്നും ബൈക്കിൽ മരുതേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്ളയെ ചെമ്പ്ര റോഡ് ബൈപാസ് ജംഗ്ഷനിൽ കക്കാടു ഭാഗത്തു നിന്നും കുററ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അബ്ദുള്ളയുടെ ഇടതുകാൽ ഒടിഞ്ഞു.

 

രാത്രി 7 മണിയോടെയായിരുന്നു അപകടം. പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ചു. ഇവിടെ അപകടങ്ങൾ നിത്യസംഭവമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ബൈപ്പാസ് ജംഗ്ഷനിൽ അപകട സിഗ്നൽ സ്ഥാപിക്കാത്തതാണു അപകടത്തിന് കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe