‘ഇന്ത്യ’ മുന്നണിയെ ദുർബലപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നു: സി.പി.എ അസീസ്

news image
Sep 10, 2023, 1:52 pm GMT+0000 payyolionline.in

 

പേരാമ്പ്ര :രാജ്യത്തിലെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയെയും തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മതേതര കക്ഷികൾ ചേർന്നുണ്ടാക്കിയ ‘ഇന്ത്യ’ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി. പി.എം നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. കേരളത്തിലെ അധികാര കസേരയ്ക്ക് വേണ്ടി രാജ്യത്തിൻ്റെ പൊതു താല്പര്യങ്ങളെ  ബലി കൊടുക്കുകയാണ് സി.പി.എം. അഴിമതിയിലും വിലക്കയറ്റത്തിലും ഞെരിഞ്ഞമരുന്ന ജനതയുടെ അതിജീവനത്തിൻ്റെ പ്രതികരണമാണ് പുതുപ്പള്ളിയിൽ പ്രകടമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് തല സംഗമം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യന്നു.

മുസ്‌ലിംലീഗ് ലോക്സഭ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ബൂത്ത് സംഗമത്തിന്റെ ചെറുവണ്ണൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുഅദ്ദേഹം.  പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. ഒ.മമ്മു, എം. വി മുനീർ, എൻ എം കുഞ്ഞബ്ദുല്ല, കെ. കെ നൗഫൽ,ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ആദില നിബ്രാസ്, ഗ്രാമപഞ്ചായത്ത് അംഗം പി. മുംതാസ്, കുനീമ്മൽ മൊയ്തു, ഖാസിം മാസ്റ്റർ ആവള, ഇടത്തിൽ അമ്മദ്, ഷംലാസ് കുഞ്ഞമ്മദ്, ടി നിസാർ, സി.കെ.സമദ്, കരിങ്ങാട്ടുമ്മൽ അമ്മദ്, മുഹമ്മദ് അൽഫോസ് ,ആർ. എം ത്വാഹിറ എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe