‘ശുചിത്വ സാഗരം സുന്ദര തീരം’; തിക്കോടി കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു

news image
Sep 13, 2022, 2:34 pm GMT+0000 payyolionline.in

തിക്കോടി:  സംസ്ഥാന സർക്കാരിന്റെ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് , വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രനില സത്യൻ, ആർ.വിശ്വൻ, ഷക്കീല കെ.പി, ആസൂത്രണ സമിതി ഉപാദ്ധ്വ ക്ഷ ൻ ബിജു കളത്തിൽ , മെമ്പർമാരായ സിനി ജ , ദിബിഷ, വിബിത ബൈജു , വി.കെ.അബ്ദുൾ മജീദ്, ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവരടക്കം പങ്കെടുത്ത പരിപാടി അവേശകരമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe