പേരാമ്പ്ര : മാർച്ച് 9, 10 തീയതികളിൽ ചെന്നൈയിൽ നടക്കുന്നമുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഏരത്ത് മുക്ക് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു.
എ. കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട സി.പി.എ.അസീസിന് സ്വീകരണവും നൽകി. കെ.കെ കുഞ്ഞമ്മദ്, കെ.എം അനീസ്, കെ.സി. എംമജീദ്, പി.മുനീർ, സി.പി. സമീർ, എൻ. എം റാഷിദ്, പി.എം സഈദ്, ടി.കെഹാരിസ്, എ.എംഷമീർ എന്നിവർ പ്രസംഗിച്ചു.