ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന്‌ തീപിടിച്ചു; കൊല്ലത്ത് കാറും ഓട്ടോയും രണ്ട്‌ ബൈക്കും കത്തി നശിച്ചു

news image
Mar 3, 2023, 12:09 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലം നഗരമധ്യത്തിലെ കോയിക്കൽ പള്ളിക്ക് മുന്നിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീ പിടിച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സമീപത്തെ കാറും ഓട്ടോയും മറ്റ് രണ്ട് ബൈക്കുകളും കത്തി നശിച്ചു. വെള്ളി പകൽ ഒന്നിന്‌ ശേഷമാണ്‌ സംഭവം. ജുമാ നമസ്‌കാരമായതിനാൽ പള്ളിയിൽ നിരവധിപേരുണ്ടായിരുന്നു.

ആർക്കും ആളപായമില്ല. തീ പടർന്നതോടെ യാത്രക്കാരൻ ബുള്ളറ്റ്‌ ഉപേക്ഷിച്ച്‌ രക്ഷപെട്ടു. ഏറെ നേരം ഗതാഗതതടസമുണ്ടായി. കടപ്പാക്കട ഫയർഫോഴ്‌സ്‌ എത്തി തീയണച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe