കൊയിലാണ്ടി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി

news image
Mar 3, 2023, 12:03 pm GMT+0000 payyolionline.in
കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗാലറിയുടെ സമർപ്പണവും വിജയം കൈവരിച്ച വരെ ഉപഹാരം സമർപ്പിച്ച് അനുമോദിക്കുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ ഉത്സവദിവസം വരെ  ദിവസേന നട്ടത്തിറ നടക്കും. ഉത്സവദിവസം മാർച്ച് 9ന് ഇളനീർക്കുല വരവ്, മലയർക്കളി, അന്നദാനം, താലപ്പൊലി, ഏറെ പ്രസിദ്ധമായ  മാറപ്പുലി വെള്ളാട്ട്, മാറപ്പുലി തിറ, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe