കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി

news image
Apr 22, 2024, 10:46 am GMT+0000 payyolionline.in

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ അഗ്നി രക്ഷാ സേന രക്ഷകായി. ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഐശ്വര്യ വീട്ടിൽ, ഷൈബു (49)  അയല്‍വീട്ടിനടുത്ത കിണറിൽ വീണത്. വിവരംകിട്ടിയതിനെ  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി പടവിൽ പിടിച്ചുനിൽക്കുന്ന ഇയാളെ  നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ.കെ. പ്രദീപൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി. ഷിജു ഇ, എം.നിധിപ്രസാദ്  സി.സിജിത്ത്, പി.എം.ബബീഷ് ,പി.കെ.സജിത്ത് ,നിതിൻ രാജ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe