തിക്കോടി ആവി പാലത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു

news image
Oct 2, 2023, 4:50 pm GMT+0000 payyolionline.in

തിക്കോടി: മോഷണം, ലഹരി മാഫിയാ പ്രവർത്തനം എന്നിവ അമർച്ച ചെയ്യാൻ തിക്കോടി ആവി പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ സ്ഥാപിച്ചു. സി സി ടി വി ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം പയ്യോളി സർക്കിൾ ഇൻസ്പക്ടർ സുബാഷ് നിർവ്വഹിച്ചു .

പതിനാലാം വാർഡ് മെമ്പർ  മജീദ് അദ്ധ്വക്ഷത വഹിച്ചു. കോസ്റ്റൽ പോലീസ് എസ് ഐ അമ്മദ്, കോസ്റ്റൽഗാർഡ് ഷർമിന, ഒന്നാം വാർഡ് മെമ്പർ സിനിജ, പതിനഞ്ചാം വാർഡ് മെമ്പർ ജിഷ, പുയ്യാരയിൽ കുഞ്ഞമ്മദ്, എൻ കെ പ്രേമൻ എന്നിവർ സംസാരിച്ചു. പി.ടി സുബൈർ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe