പയ്യോളി: ‘സ്നേഹം, ജനാധിപത്യം, കൂട്ടായ്മ’ എന്നീ സന്ദേശങ്ങൾ ഉയർത്തി, ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ തിക്കോടിയുടെ ഏഴാമത് ജനകീയ സാംസ്കാരികോത്സവം തിക്കോടി ഫെസ്റ്റ് വീണ്ടും വരികയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ ജീവിത ദുരിതങ്ങൾക്കിടയിൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 2, 3, 4 5 തീയതികളിൽ തിക്കോടി ഫെസ്റ്റിന് ആരംഭം.
ഫെബ്രുവരി 2 ന് 5 മണിക്ക് ഫെസ്റ്റിന് പതാക ഉയരും. ശേഷം “നാടുണരുന്നു” പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികൾ , ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, അറബനമുട്ട് തുടങ്ങിയ കലാപരിപാടികൾ നടക്കും.
ഫിബ്രവരി 3 വെള്ളിയാഴ്ച ഫെസ്റ്റ് ഉദ്ഘാടനവും എം കുട്ടികൃഷ്ണൻ മാസ്റ്ററുടെ പേരിലുള്ള സാഹിത്യ പുരസ്കാര സമർപ്പണവും കെ ഇ എൻ നിർവ്വഹിക്കും.
എം കുട്ടികൃഷ്ണൻ മാസ്റ്ററുടെപേരിലുള്ള മൂന്നാമത് സാഹിത്യ പുര്കാരത്തിന് ആർ രാജശ്രീയുടെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവലിനാണ് കെ ഇ എൻ, വൈശാഖൻ എന്നിവരടങ്ങിയ പുരസ്കാര സമിതി തെരഞ്ഞെടുത്തത്.
ആർ രാജശ്രീ പുരസ്കാരം ഏറ്റുവാങ്ങും.
മുഖ്യാതിഥിതികളായി സംവിധയകൻ ജി യോബേബി , പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ ഷഫീഖ് വടക്കയിൽ , പ്രസിഡണ്ട് മൂടാടി ഗ്രാമ പഞ്ചായത്ത് ശ്രീകുമാർ .സി.കെ, പി സുരേഷ് ഗയ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് റാസയും ബീഗവും ഒരുക്കുന്ന ഗസൽ നിലാവ് അരങ്ങേറും. ഫെബ്രുവരി 4 ശനിയാഴ്ച 5 മണിക്ക്
കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ ജില്ലാ തല സെമിനാർ തുല്യതയുടെ വർത്തമാനം എന്ന വിഷയത്തിൽ നടക്കും. സെമിനാർ ഉദ്ഘാടനം ചെയർ പേഴ്സൺ കേരള വനിതാ കമ്മീഷൻ അഡ്വ: പി സതീദേവി നിർവ്വിക്കും. അനിൽ ചേലമ്പ്ര, അഡ്വ: പി എം ആതിര , ശീതൾ ശ്യാം, ആർ ഷിജു തുടങ്ങിയർ പങ്കെടുക്കും.
ശേഷം 7 മണിക്ക് പ്രതിഭകളെ ആദരിക്കൽ എംഎൽഎ കെ ടി ജലീൽ , എംഎൽഎ കാനത്തിൽ ജമീല തുടങ്ങിയവർ പങ്കെടുക്കും. 8 മണിക്ക് അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാട്ടുണർവ്വ് (നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ) അരങ്ങേറും.
ഫെബ്രുവരി 5 ന് ഞായർ കാലത്ത് 11 മണിക്ക് ആരവം ഭിന്നശേഷി ക്കാരുടെ ഒത്തുചേരൽ നടക്കും. വൈകീട്ട് 3 മണി മുതിർന്ന വരെ കേൾക്കൽ പരിപാടി നടക്കും.
ശേഷം 5 മണിക്ക് മാധ്യമ സെമിനാർ ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്യും.
ഷാഹിന കെ.കെ, കെ ടി കുഞ്ഞിക്കണ്ണൻ , ഹാരീസ് മടവൂർ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് സമാപന സമ്മേളനം ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യും.
ചന്ദ്രശേഖരൻ തിക്കോടി ,, സോമൻ കടലൂർ, സുരേഷ് ചങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും.
7:30 ന് മേഹ്ഫിൽ – ഇ – സമ ഒരുക്കുന്ന ഖവാലി അരങ്ങേറും.
ജനറൽ കൺവീനർ കെ.വി.രാജീവൻ ചെയർമാൻ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ജമീല സമദ്
വർക്കിംഗ് ചെയർമാൻ ടീ.കെ. രുഗ്മാംഗദൻ, ട്രഷറർ ബിജു കളത്തിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. കെ. ശശികുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.