മേലടി എംഎൽപി സ്കൂളിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു- വീഡിയോ

news image
Nov 1, 2022, 1:33 pm GMT+0000 payyolionline.in

പയ്യോളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മേലടി എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ദേശീയ പാതയോരത്ത് കുട്ടിച്ചങ്ങല ഒരുക്കി. നാടിന് വിപത്തായി മാറിയ ലഹരിയെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്നും വിദ്യാലയ പരിസരങ്ങൾ ലഹരിമുക്തമാവണമെന്നും ഇളംതലമുറയെ സംരക്ഷിക്കാൻ സമൂഹമൊന്നായി ഈ പോരാട്ടത്തിൽ അണിചേരണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ഹെഡ്മിസ്ട്രസ് എ.വി റജുല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷമീർ വാകയാട്, പി.പി ഉമ്മുഹാനി, ടി.വി നിമിഷ, മേരി ജനീവ, കെ.കെ അശ്വതിസംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe