തിക്കോടി യുഡിഎഫ് ജനപ്രതിനിധികൾ അകലാപ്പുഴ സന്ദർശിച്ചു

news image
Nov 1, 2022, 1:18 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ അകലാപ്പുഴ സന്ദർശിച്ചു. തിക്കോടി പഞ്ചാ യത്തിന്റെ അതിർത്തിക്കുള്ളിലും തിക്കോടി വില്ലേജിൽ ഉൾപ്പെടുന്നതുമായ പ്രദേശത്ത് നിന്ന് ആരംഭിക്കുന്നഉല്ലാസ ബോട്ടു സർവ്വീസ് നിർത്തിവെക്കാൻ തുറയൂർ പഞ്ചായത്തും പോലീസും നിർദ്ദേശം നൽകിയ പശ്ചാതലത്തിലാണ് യു.ഡി എഫ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചത്.

തങ്ങളുടെ അധികാര പരിധിക്ക് പുറത്ത് കടന്ന് കയറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന തുറയൂർ പഞ്ചായത്ത് അധികൃതർക്കെതിരെ സംസ്ഥാന സർക്കാർ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് യു.ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
തുറയൂർ പഞ്ചായത്തിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന് ഒത്താശ ചെയ്യുന്ന പോലീസ് നടപടി പ്രദേശത്തെ ക്രമസമാധാനനില വഷളാക്കുമെന്ന് യു.ഡി.എഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തിക്കോടി പഞ്ചായത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ തുറയൂർ പഞ്ചായത്ത് നടത്തുന്ന അന്യായമായ കടന്ന് കയറ്റവും അധികാരസ്ഥാപനവും ചെറുക്കാൻ തിക്കോടി പഞ്ചായത്ത് ഭരണാധികാരികൾ ശ്രമിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ഇതിനെതിരെ യു.ഡി. എഫ് രംഗത്ത് വരുമെന്ന് അംഗങൾ മുന്നറിയിപ്പ് നൽകി.
യു.ഡി എഫ് അംഗങ്ങളായ സന്തോഷ് തിക്കോടി, വി.കെ. അബ്ദുൾ മജീദ്, ജയകൃഷ്ണൻ ചെറുകുറ്റി,
യു.കെ. സൗജത്ത്, ബിനു കാരോളി, സുബീഷ് പി.ടി എന്നിവരാണ് അകലാപ്പുഴ സന്ദർശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe