ലഹരി വിരുദ്ധ ക്യാമ്പയിൻ; തൃക്കോട്ടൂർ യുപി സ്കൂളിൽ കുട്ടി ചങ്ങല തീർത്തു- വീഡിയോ

news image
Nov 1, 2022, 1:49 pm GMT+0000 payyolionline.in

പയ്യോളി:  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് തൃക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയത്തിന് ചുറ്റും അണിനിരന്ന് പ്രതിജ്ഞയെടുത്തു.

ലഹരി വിരുദ്ധ പ്രതിജ്ഞയിൽ പിടിഎ പ്രസിഡണ്ട് എ വി ഷിബു, വൈസ് പ്രസിഡണ്ട് വേണു വെണ്ണാടി എം പി ടി എ പ്രസിഡണ്ട് ബിജില ടി ടി, മറ്റ് പിടിഎ എം പി ടി എ പ്രതിനിധികളും എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തിക്കോടി പഞ്ചായത്തിലെ സമീപ സ്കൂളുകളിലും പയ്യോളി ടൗണിലും ഇത് അവതരിപ്പിക്കുകയുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe