പയ്യോളി ടൗണിൽ കാർ കടയിലേക്ക് പാഞ്ഞു കയറി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

news image
Apr 16, 2024, 10:38 am GMT+0000 payyolionline.in

പയ്യോളി : കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. പയ്യോളി – പേരാമ്പ്ര റോഡിൽനിന്ന് നഗരസഭ ഓഫീസിലേക്കുള്ള റോഡിനടുത്തുള്ള ‘സനാന’ ടൈലറിംഗ് ഷോപ്പിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം.

കടയിൽ മുൻവശത്തായി ജോലി ചെയ്യുന്ന രണ്ടുപേർ ഇന്ന് അവധിയായതും എപ്പോഴും തിരക്കേറിയ നഗരസഭാ റോഡിൽ ആളൊഴിഞ്ഞതും കാരണം ദുരന്തം തലനാരിഴയ്ക്ക് ഒഴിവാവുകയായിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe