ഇരിങ്ങൽ അപകടം: ഉമ്മയുടെയും മകന്റെയും മൃതദേഹം ഇന്ന് ഖബറടക്കും

news image
Apr 16, 2024, 10:52 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച്  മരിച്ച കാർയാത്രക്കാരിയായ യുവതിയുടെയും  മകന്റ്റെയുംമൃതദേഹം ഇന്ന് ഖബറടക്കും.  അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു.  മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷറുൽ അഫി (6), എന്നിവരാണ് മരിച്ചത്.

അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. മയ്യത്ത് നിസ്കാരം ഇന്ന് താനിയാടൻകുന്ന് ജുമാമസ്ജിദിൽ വൈകുന്നേരം 4.30 ന് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe