കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്‍റെ വാർഷികവും കുടുംബ സംഗമവും

news image
May 2, 2024, 11:59 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്നു യൂണിറ്റിന്‍റെ വാർഷികവും കുടുംബ സംഗമവും നടത്തി. വീർമൃത്യു വരിച്ച സേനാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കുമായി അനുശോചനം രേഖപ്പെടുത്തി. സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍
പി. എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പി ജയരാജൻ ഉല്‍ഘാടനം നിര്‍വഹിച്ചു. ഗംഗാധരൻ, ശ്രീശൻ, കാർത്തിക, പ്രേമാനന്ദൻ, ടി. കെ രവീന്ദ്രൻ, പത്മവതി ഗംഗാധാരൻ എന്നിവര്‍  ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുതിർന്ന പൗരൻമാരായ ബാലൻ നായർ ചിറ്റട്ട് വള്ളി, അച്യുതൻ നായർ കുഞ്ഞി കൃഷ്ണൻ നായർ, എൻ. ടി യു കൃഷ്ണൻ, കുഞ്ഞിരാമൻ നായർ എന്നിവരെ ആദരിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe