തൃക്കോട്ടൂർ വെസ്റ്റ്‌ ജിഎൽ പി സ്കൂളിൽ ലഹരിക്കെതിരെ കുട്ടി ചങ്ങല

news image
Nov 1, 2022, 1:09 pm GMT+0000 payyolionline.in

പയ്യോളി:  തൃക്കോട്ടൂർ വെസ്റ്റ്‌ ജി. എൽ പി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കുട്ടി ചങ്ങല തീർത്തു. ഈ പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനംചെയ്തു. പ്രജീഷ് നല്ലോളി അധ്യക്ഷതവഹിച്ചു.

എച്ച് എം രോഷ്ണി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടി യിൽ സ്കൂൾ അധ്യാപിക ദിവ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലി കൊടുത്തു. സുജീഷ്, പി. സി. ബാബു നല്ലോളി, ഷെഫീഖ്. എം. കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe