പയ്യോളിയിൽ മുസ്ലിം ലീഗ് മെമ്പർഷിപ്പ് കാമ്പയിന് ആവേശോജ്വല തുടക്കം

news image
Nov 1, 2022, 12:59 pm GMT+0000 payyolionline.in

പയ്യോളി:  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാമ്പയിന് പയ്യോളിയിലും തുടക്കമായി . ഒരു മാസക്കാലമാണ് കാമ്പയിൻ . ഡിവിഷൻ /ശാഖാ തലങ്ങളിലാണ് കാമ്പയിന്റെ ഭാഗമായി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.

പയ്യോളി മുനിസിപ്പൽ തല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം സീനിയർ നേതാവ് കെ.അസൈനാർ സാഹിബ് കോട്ടക്കലിന് നൽകി മുനിസിപ്പൽ ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള നിർവഹിക്കുന്നു

നിയോജകമണ്ഡലം കമ്മിറ്റി നിയോഗിച്ച മൂന്നംഗ നിരീക്ഷകരുടെ നിയന്ത്രണത്തിലാണ് ഒരു മാസക്കാലം നീളുന്ന അംഗത്വ വിതരണ പ്രവർത്തനങ്ങൾ നടക്കുക . മുസ്ലിം ലീഗ് മെമ്പർഷിപ്പ് കാമ്പയിൻ പയ്യോളി മുനിസിപ്പൽ തല ഉൽഘാടനം മുതിർന്ന അംഗം കോട്ടക്കൽ ശാഖയിലെ കെ.അസ്സയിനാർ സാഹിബിന് നൽകി.

മുനിസിപ്പൽ ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള നിർവഹിച്ചു. കാമ്പയിൻ സന്ദേശം മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നിർവഹിച്ചു.
മുനിസിപ്പൽ തല കാമ്പയിൻ കൺവീനർ എം.പി.മൊയ്‌ദീൻ കോയ മെമ്പർഷിപ്പ് വിതരണ നടപടി ക്രമങ്ങൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി എ.പി.റസാഖ്, വി.എൻ .അബ്ദുള്ള, ബി.എം.ശംസുദ്ധീൻ , പി.വി.നജീബ് അഷറഫ് കോട്ടക്കൽ ,വി.കെ.അബ്ദുറഹ്മാൻ ,എം.സി.ബഷീർ , എസ്.എം അബ്ദുൾ ബാസിത് , വി.എം.സഹദ് എന്നിവർ സംസാരിച്ചു. പി.എം റിയാസ് സ്വാഗതവും ,സി.ടി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe