തുറയൂരിൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

news image
Jul 16, 2023, 11:07 am GMT+0000 payyolionline.in

തുറയൂർ: ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് ക്ലബ് മുൻ ഡിസ്റ്റിക്ക് ഗവർണർ ഡോ:രാജീവ് എസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലിയോ മൾട്ടിപ്പിൽ പ്രസിഡൻ്റ് സനയാസർ,റീജിൻ ചെയർപേർസൺ എഞ്ചിനിയർ ഫൈസൽ കെ.കെ., സോൺ ചെയർപേർസൺ മോഹന കൃഷ്ണൻ ആയുർവേദനില യം,അബ്ദുറഹിമാൻ എ.കെ.,ഇസ്മയിൽ തെനങ്കാലിൽ,സജീവൻ ഒടിയിൽ,റസാഖ് കുന്നുമ്മൽ ,ബാബു ഗ്രാമ, ഡോ:രാജേഷ് ശ്രീധർ,ഗഫൂർ സി.എ,ബബിത്ത്സി .സി, നാസർ പറമ്പത്ത്, രാമകൃഷ്ണൻ ഇമേജ് എന്നിവർ സംസാരിച്ചു.

മുൻപ്രസിഡൻറ് മൊയ്തീൻ എം.പി,അധ്യക്ഷതവഹിച്ചു.അമ്മത് മണാട്ട് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പ്രസിഡന്റ് അഫ്സൽ ഹഷീർ പെരിങ്ങാട്ട്, സെക്രട്ടറി മുഹമ്മദ് ഇക്ക്ബാൽ ടി.വി, ട്രഷറർ മോഹനകൃഷ്ണൻ. ചടങ്ങിൽ മുതിർന്ന പൗരന്മാർക്കുള്ള ആദരം,പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം,സ്കൂൾ കുട്ടികൾക്ക് പഠനോപകരണം,ആദിവാസി കോളനികൾക്കുള്ള ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. മുഹമ്മദ് ഇക്ക്ബാൽ ടി.വി. നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe