കൊയിലാണ്ടിയില്‍ എസ് എസ് എല്‍ സി , പ്ലസ് ടു  പരീക്ഷയിലെ ഉന്നത വിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ ആദരിച്ചു

news image
Jul 16, 2023, 6:23 am GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള പോലീസ് അസോസിയേഷൻ്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ  എസ് എസ് എല്‍ സി , പ്ലസ് ടു  പരീക്ഷയിലെ ഉന്നത വിജയം നേടിയ കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെ മക്കളെ ആദരിച്ചു.

 

 

കെ എ എസ് ഹോൾഡർ കെ. കെ സുബൈർ ഉദ്ഘാടനം ചെയ്തു. വടകരഡി വൈ എസ് പി  ഹരിപ്രസാദ്, നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആർ. എസ്ആര്യ  എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്നേഹാദരവിൽ കെ പി എ ജില്ലാ പ്രസിഡൻറ് സുരേഷ് വി പി, സെക്രട്ടറി ഗിരീഷ് കെ.കെ, സംസ്ഥാന നിർവ്വാഹക സമിതി അംഗം സജിത്ത് പിടി, ട്രഷറർ സുഖിലേഷ് പി, കെ പി ഒ എ സംസ്ഥാന നിർവ്വാഹക സമിതി അംഗംസുജിത്ത് സി കെ, സെക്രട്ടറി വിജയൻ എ, ട്രഷറർ ശിവദാസൻ വി പിഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe