കൊയിലാണ്ടിയിൽ പോലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

news image
Jul 16, 2023, 11:24 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രതികളെ കൊണ്ടുപോയി തിരിച്ചു പോവുകയായിരുന്ന പോലീസ് വാനും, ഇന്നോവ കാറും കൂട്ടിയിടിച്ച് 10 ഓളം പേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയിൽ കൃഷ്ണ തിയ്യറ്ററിന് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൽ കുടുങ്ങിയ ഇന്നോവ ഡ്രൈവറെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കട്ടർ ഉപയോഗിച്ച് കാർ കട്ട് ചെയ്ത് പുറത്തെടുത്ത്.
ഇദ്ദേഹത്തിന് പരിക്കേറ്റിട്ടിട്ടുണ്ട് മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നോവ കാർ വടകര ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്നോവ കാർ തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe