തിക്കോടി എഫ്സിഐ ലോറി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

news image
Mar 5, 2023, 10:20 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി എഫ്സിഐയിൽ നിന്നും ധാന്യം കയറ്റുന്ന ജോലിയിൽ നിന്ന് സ്ഥിരം ലോറി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച കരാറുകാരുടെ നടപടിക്കെതിരെ അനിശ്ചിതകാല സമരമാരംഭിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് 22 മുതലാണ്സമരംആരംഭിക്കുന്നത്. എഫ്സിഐ ലോറിതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, കരാർ വ്യവസ്ഥയിലെഅപാകത കൾ പരിഹരിക്കുക, കരിമ്പട്ടികയിൽപ്പെട്ടകരാറുകാരെ കോൺ ട്രാക്ടിൽനിന്നും മാറ്റി നിർത്തുക, കരാറുകാരന്റെ പിടിവാശി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വയ്ക്കുന്നത്.

തിക്കോടിഎഫ്സിഐ ലോറി തൊഴിലാളികളുടെ സമര പ്രഖ്യാപന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്യുന്നു

അയനിക്കാട്പ്ലാസഓഡിറ്റോറിയത്തിൽ  നടന്നകൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എം അജിത്ത് അധ്യക്ഷനായി. എരഞ്ഞിക്കൽ രവീന്ദ്രൻ ( ബിഎംഎസ്), എൻ എം മനോജ് (ഐഎൻടിയുസി),പി ജനാർദ്ദനൻ(സിഐടിയു)എന്നിവർ സംസാരിച്ചു . ശ്രീനിവാസൻ സ്വാഗതവും മോഹൻബാബു നന്ദിയും പറഞ്ഞു. സമരസമിതി ചെയർമാനായി  എം  അജിത്തിനെയും , കൺവീനറായി കെ എം രാമകൃഷ്ണനേയും കൺവൻഷൻ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe