തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് 6 -ാം വാർഡിൽ ജീവതാളം സ്ക്രീനിങ്ങ് ക്യാമ്പ് പുറക്കാട് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യാണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സരോജിനി എം കെ സ്വാഗതം പറഞ്ഞു, കുമാരി ബിന്ദു കണ്ടംകുനി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ സി ഡി എസ് ദീപ കാരാപ്പള്ളി ആശംസയറിയിച്ചു. ജോഗേഷ് കെ.ടി വിഷായാവതരണം നടത്തി. പ്രോഗ്രാമിന് ആശ വർക്കർ മാലതി നന്ദിയറിയിച്ചു. എം എൽ എസ് പി അശ്വനി, ശാന്ത.പി, പുഷപ .കെ എന്നിവർ പങ്കെടുത്തു.