പയ്യോളി: തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ ‘കുടിനീർ കുടിവെള്ള പദ്ധതി’ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യാർത്ഥികൾക്കുള്ള ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്ന പദ്ധതി സംഭാവന ചെയ്തത് തിക്കോടിയിലെ പ്രവാസി വ്യവസായിയും രക്ഷിതാവുമായ പ്രമോദ് പി.വി.യാണ്.
സ്കൂളിൽ നടന്ന ചടങ്ങ് പ്രമോദ് പി വി. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി. വിനോദൻ , എസ്.എം.സി. ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, സ്കൂൾ ലീഡർ ആദിൽ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ സ്വാഗതവും കെ. പി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു