തുറയൂർ : തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വൃതാനുഷ്ഠന വീടുകളിലും റമദാൻ സമ്മാനമായി കിറ്റ് വിതരണം ചെയ്തു . പഞ്ചായത്ത് തല ഉത്ഘാടനം മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ആർ കെ മുനീർ മാസ്റ്റർ മാണിക്കോത്ത് അസൈനാർ ഹാജിക്ക് കിറ്റ് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു.
അരിവിതരണത്തിനു പഞ്ചായത്ത് ജനറൽ സെക്രട്ടറി സികെ അസീസ് പടന്നയിൽ, മുഹമ്മദലി പാട്ടക്കുറ്റി, മൊയ്ദീൻ പിടി, അബ്ദുറഹ്മാൻ മാസ്റ്റർ, വിപി അസൈനാർ, റസാഖ്, മുനീർ കുളങ്ങര, നൗഷാദ് മാസ്റ്റർ, കുന്നോത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.