അജീഷ് കൊടക്കാട് അനുസ്മരണം : തുറയൂരിൽ ആർജെഡിയുടെ പ്രകടനവും പൊതുസമ്മേളനവും

news image
Nov 7, 2023, 5:31 pm GMT+0000 payyolionline.in

തുറയൂർ: തുറയൂരിലെ പൊതുപ്രവർത്തകനും കലാ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തകനും ജനതാദൾ തുറയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടും യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സഖാവ് അജീഷ് കൊടക്കാടിന്റെ എട്ടാം അനുസ്മരണ ദിനത്തിന്റെ ഭാഗമായി പയ്യോളി അങ്ങാടിയിൽ ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു സമ്മേളനവും നടന്നു.

കണ്ണമ്പത്ത് മുക്കിലെ അജീഷ് കൊടക്കാട് സ്തൂപത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്  എം.മധു, ടി.എം.രാജൻ, കെ.ടി.രതീഷ്, സി.കെ.ശശി, സി.കെ.ബാലൻ, വളളിൽ പ്രഭാകരൻ, കെ.വി.വിനീതൻ, അനിത ചാമക്കാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പയ്യോളി അങ്ങാടിയിൽ പൊതുസമ്മേളനം ആർ ജെ ഡി സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട്  E.P.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ, എം.പി.അജിത, ഭാസ്കരൻ കൊഴുക്കല്ലൂർ, സി.ഡി. പ്രകാശൻ, ആർ.എം.രവീന്ദ്രൻ, സി.കെ.ബാലൻ തുടങ്ങിയവർ സംസാരിച്ചു. എം.മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എം.രാജൻ സ്വാഗതവും മനൂപ് മലോൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe