തുറയൂരില്‍ സി.എ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗത്തിന്‍റെ അനുശോചനം

news image
Dec 6, 2023, 7:53 am GMT+0000 payyolionline.in

തുറയൂർ: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും അധ്യാപകനും കലാ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന സി.എ നായരുടെ നിര്യാണത്തിൽ തുറയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ആധ്യക്ഷം വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു, ആർ ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ,എൻ കെ. വത്സൻ , എടയത്ത് ശ്രീധരൻ ,ആർ ബാലകൃഷ്ണൻ , വി.വി. അമ്മത്, പി. അസീസ്, ബൽറാം പുതുക്കുടി, നാഗത്ത് നാരായണൻ , ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ.പി കുഞ്ഞിരാമൻ കെ.സജീവൻ , ഗംഗൻ കൊടക്കാട്, മധു മാവുള്ളാട്ടിൽ, സി.കെ.ശശി, ടി എം.രാജൻ, വള്ളിൽ പ്രഭാകരൻ, വി.പി. മുകുന്ദൻ , സാലിക്കോയ , കെ.ടി രതീഷ് എന്നിവർ സംസാരിക്കുകയും, മൗനജാഥയും നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം നിരവധി പേർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe