തുറയൂരില്‍ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ പൊങ്കാല സമർപ്പണം നടത്തി

news image
Jan 31, 2024, 5:47 am GMT+0000 payyolionline.in

തുറയൂർ:  ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 26 മുതൽ ഫിബ്രവരി 1 വരെയാണ് ഉത്സവാഘോഷച്ചടങ്ങുകൾ. ഫിബ്രവരി 1 ന് വെള്ളാട്ട്, ഗുളികൻ തിറ, ഭഗവതി തിറ, അവകാശ വരവുകൾ, താലപ്പൊലി വരവ് എന്നിവയും രാത്രി 12 മണിക്ക് കെട്ടിക്കൂടൽ ചടങ്ങോട് കൂടി ഉത്സവം സമാപിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe