റേഷൻ കടകളിൽ പുഴുക്കലരി വിതരണം അടിയന്തരമായി പുനസ്ഥാപിക്കണം- ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പയ്യോളി മണ്ഡലം കൺവെൻഷൻ

news image
Jan 28, 2023, 6:18 am GMT+0000 payyolionline.in

പയ്യോളി: റേഷൻകട ഗുണഭോക്താക്കൾക്ക് പുഴുക്കലരിയുടെ വിതരണം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) പയ്യോളി മണ്ഡലം കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു. കൺവെൻഷൻ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഗൗരിശങ്കർ ഉദ്ഘാടനം ചെയ്തു.

 

കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കുക, അംശാദായ വർദ്ധനവിന് ആനുപാതികമായി വിവിധ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, അധിവർഷാനുകൂല്യ അപേക്ഷകളിൽ എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കുക എന്നിവയും മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഷനോജ് പയ്യോളി അധ്യക്ഷത വഹിച്ചു. പി കെ പുരുഷോത്തമൻ, സി എൻ ബാലകൃഷ്ണൻ, ശശി കുന്നുംപുറത്ത്, മല്ലിക പിടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe