‘ചുവട് 2023’ ; പയ്യോളിയില്‍ സ്നേഹ കുടുംബശ്രീ പരിപാടികൾ സംഘടിപ്പിച്ചു

news image
Jan 28, 2023, 6:40 am GMT+0000 payyolionline.in

പയ്യോളി : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചുവട് 2023 ൻ്റെ ഭാഗമായി പയ്യോളി നഗരസഭ ഡിവിഷൻ 35 ലെ സ്നേഹ കുടുംബശ്രീ പരിപാടികൾ സംഘടിപ്പിച്ചു. വയോജനങ്ങളെ ആദരിച്ചു. ഒ എൻ ജാനു , മഞ്ഞ വയലിൽ നാരായണി എന്നിവർ ആദരവ് ഏറ്റുവാങ്ങി.

ചടങ്ങ് സജില എം വി യുടെ അധ്യക്ഷതയിൽ ബൈജു ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു.ഒ.കെ.സുരേഷ് ബാബു സംസാരിച്ചു.
അംഗങ്ങൾ സ്നേഹദീപം തെളിയിച്ചു.സുമിചന്ദ്ര സ്വാഗതവും സിന്ധു ഒകെ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe