പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പ്: പ്രതി പൊലീസ് പിടിയിൽ

news image
Oct 16, 2022, 2:27 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ ചാത്തൻ സേവ തട്ടിപ്പ് നടത്തി മദ്രസ അധ്യാപകന് വഞ്ചിച്ചു സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്.

മുഹമ്മദ് ഷാഫി

മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഇതേ തുടർന്ന് മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകിക്കുകയായിരുന്നു. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe