പത്തനംതിട്ടയില്‍ പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്

news image
May 9, 2024, 5:53 am GMT+0000 payyolionline.in
പത്തനംതിട്ട: പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ്  നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe