നമിതം പുരസ്കാരം യുകെ രാഘവൻ മാസ്റ്റർക്ക് സമർപ്പിച്ചു

news image
Nov 22, 2022, 2:49 pm GMT+0000 payyolionline.in

കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻകാല നേതാക്കളും സാംസ്കാരിക പ്രവർത്തകരും ആയിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി എസ് കിടാവിന്റെയും സ്മരണയ്ക്കായി കെ എസ് എസ് പി യു    ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം പുരസ്കാരം കവിയും ചിത്രകാരനും വാഗ്മിയും സാമൂഹ്യ സംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ യുകെ രാഘവൻ മാസ്റ്റർക്ക് സമർപ്പിച്ചു.

 

ചേമഞ്ചേരി എഫ് എഫ് ഹാളിൽ ചേർന്ന് സാംസ്കാരിക സംഗമം പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു  പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ കെ കെ മാരാർ അധ്യക്ഷം വഹിച്ചു. പി കെ ബാലകൃഷ്ണൻ കിടാവ്, കെ ഭാസ്കരൻ മാസ്റ്റർ, ടി വി ഗിരിജ, ഇ കെ ഗോവിന്ദൻ നായർ, വി പി ഭാസ്കരൻ മാസ്റ്റർ, ടി സുരേന്ദ്രൻ മാസ്റ്റർ ചേനോത്ത് ഭാസ്കരൻ, ടി വേണുഗോപാലൻ, പി ബാലഗോപാലൻ ഈ ഗംഗാധരൻ മാസ്റ്റർ യുകെ രാഘവൻ മാസ്റ്റർ നളിനി ടീച്ചർഎന്നിവർ സംസാരിച്ചു.സുനിൽ തിരുവങ്ങൂർ വി രാജൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe