ഇന്ത്യയിൽ മാധ്യമപ്രവർത്തനം അരക്ഷിതാവസ്ഥയിൽ: എൻ റാം

news image
Nov 22, 2022, 3:00 pm GMT+0000 payyolionline.in

തിരുവനന്തപുരം : മാധ്യമപ്രവർത്തകർ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സുരക്ഷയൊരുക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റിയമ്പതാണ്‌. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയ്‌ക്ക്‌ സമാനമായി രാജ്യത്തും മാധ്യമപ്രവർത്തകർ അക്രമിക്കുകയും കൊല്ലപ്പെടുകയുമാണ്‌. ഇവരാരും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലല്ല കൊല്ലപ്പെട്ടത്‌.

മറിച്ച്‌ തങ്ങളുടെ ജോലി നിർവഹിച്ചതാണ്‌ കൊലപാതകത്തിന്‌ കാരണമായത്‌. നിരവധി മാധ്യമപ്രവർത്തകരാണ്‌ ജയിലടയ്‌ക്കപ്പെടുന്നത്‌. സിദ്ദിഖ്‌ കാപ്പനടക്കമുള്ള മാധ്യമപ്രവർത്തകർ ഇതിനുദാഹരണമാണ്‌. ഫേസ്‌ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഏറ്റവുമുധികം ഉപയോഗിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. സാമൂഹ്യമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ്‌. വനിതകൾക്ക്‌ ബലാത്സംഗ ഭീഷണിയടക്കം നേരിടേണ്ടി വരുന്നു. തങ്ങൾക്ക്‌ ഇഷ്ടമല്ലാത്ത വാർത്തകൾ നൽകുന്നവർക്ക്‌ ഭീഷണിയും ജീവഹാനിയും ശാരീരിക അക്രമങ്ങളും നേരിടേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അവാർഡ്‌ തുകയായ മൂന്ന്‌ ലക്ഷം രൂപ സന്നദ്ധ പ്രവർത്തനങ്ങൾക്ക്‌ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പുരസ്കാര നിർണയ സമിതി ചെയർമാൻ എം എ ബേബി അധ്യക്ഷനായി. ഏഷ്യൻ സ്‌കൂൾ ഓഫ്‌ ജേർണലിസം ചെയർമാൻ ശശികുമാർ, എം ജി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പിജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ്‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe