പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും

news image
Nov 22, 2022, 2:28 pm GMT+0000 payyolionline.in

കൊയിലാണ്ടി : പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. അടിവാരം സ്വദേശി നൂറാംത്തോട് ചെമ്മങ്കോട് വീട്ടിൽ ബിജേഷ് ( 40) നാണ്    കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ
പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടിക ജാതി സംരക്ഷണ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ വച്ചു പ്രതി  പീഡിപ്പിക്കുകയായിരുന്നു, കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ പി കെ ജിതേഷ്, പേരാമ്പ്ര ഡി വൈ എസ് പി, ജയൻ ഡൊമിനിക് എന്നിവർ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe