തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദ് മീലാദ് സംഗമം സംഘടിപ്പിച്ചു

news image
Oct 9, 2023, 4:13 pm GMT+0000 payyolionline.in

 

പയ്യോളി: തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഖൈറുൽ അനാം’ മീലാദ് സംഗമം നടന്നു. മഹല്ല് ഖത്വീബ് ഹബീബ് ഹബീബ് റഹ്‌മാൻ സുഹ്‌രിയുടെ അധ്യക്ഷതയിൽ പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി കെ ഷഹനാസ് അവാർഡ് ദാനം നിർവ്വഹിച്ചു. യാസർ സഖാഫി വെങ്ങളം മുഖ്യപ്രഭാഷണം നടത്തി.

പ്രകീർത്തന സദസ്സിന് അഷ്റഫ് സഖാഫി പുള്ളാവൂർ, അബ്ദുൽ കരീം നിസാമി,ഹാഫിള് യൂസുഫ് മുസ്ലിയാർ, അഷ്റഫ് മുസ്‌ലിയാർ നേതൃത്വം നൽകി. അബ്ദുൾ ലത്തീഫ് കെടി, ആസിഫ് മാവിലോടി പങ്കെടുത്തു. തുടർന്ന് ഖവാലി, ദഫ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ  നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe