ഇരിങ്ങൽ: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം യുവതയുടെ നേതൃത്വത്തിൽ ഒരുക്കിയ ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ കളി കാണാൻ നിരവധി പേർ എത്തി. കേരള റോളർ ഹോക്കിതാരം ധ്യാൻവിൻ എസ് രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
യജുൽ ധനുസ് അധ്യക്ഷനായ പരിപാടി എ.ടി.അശ്വന്ത് സ്വാഗതവും ഒ.എൻ സുജീഷ് നന്ദിയും പറഞ്ഞു. വേൾഡ് കപ്പ് ഫൈനൽവരെ ബിഗ് സ്ക്രീൻ പ്രദർശനം തുടരും. പ്രദർശനത്തിന് പുറമെ പ്രവചന മത്സരങ്ങളും ഗ്രന്ഥാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട് .