കെ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കുക: 27ന് ഇരിങ്ങലിൽ പ്രതിഷേധ സമര സായാഹ്നം

news image
Nov 23, 2022, 12:35 pm GMT+0000 payyolionline.in

പയ്യോളി:  കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ചു സർക്കാർ ഉത്തരവിറക്കുക, സംസ്ഥാനത്തെ സാമ്പത്തികവും, സാമൂഹികവും , പരിസ്ഥിതികമായി തകർക്കുകയും ചെയ്യുന്ന സിൽവർ ലൈൻ വിനാശ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. നവംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഇരിങ്ങൽ കുന്നങ്ങോത്ത് പാലത്തിനു സമീപമാണ്  പ്രതിഷേധ സമര സായാഹ്നം സംഘടിപ്പിക്കുന്നത്.

പരിപാടി ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം 5 മണിക്ക് നടക്കുന്ന പോരാളികളുടെ സംഗമം വടകര എം എൽ എ കെ കെ രമ ഉദ്ഘടനം ചെയ്യും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കൺവീനർ എസ് രാജീവൻ, സംസ്ഥാന ചെയർമാൻ എസ് ബാബുരാജ്, ജില്ല ചെയർമാൻ ടി ടി ഇസ്മായിൽ, കെ പി പ്രകാശൻ, സി നിജിൻ പി കെ ഷിജു മാരിയ അബു, മിനി കെ ഫിലിപ്പ്, മഗ്ലിൻ ഫിലോമിന, ശരണ്യ രാജ് , തലഹത് വെള്ളയിൽ വരപ്രത്തു രാമചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ, കൺവീനർ ജിശേഷ് കുമാർ, ടി പവിത്രൻ മാസ്റ്റർ, ബിനീഷ് കോട്ടക്കൽ, വികെ സുനിൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe