ഏഷ്യൻ ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ രാജീവ് സേഥി സർഗാലയ സന്ദർശിച്ചു

news image
Sep 26, 2022, 3:45 pm GMT+0000 payyolionline.in

മൂരാട്:  ഏഷ്യയിലെ മികച്ച ഡിസൈനറും ആർട്ട് ക്യുറേറ്ററും സീനോഗ്രാഫറും പ്രശസ്ത പൈതൃക സംരക്ഷക വിദഗ്ധനും ഏഷ്യൻ ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനുമായ പത്മഭൂഷൻ രാജീവ് സേഥി സർഗാലയ സന്ദർശിച്ചു. സർഗാലയ സി.ഇ.ഒ – പി.പി.ഭാസ്ക്കരൻ, ജി.എം – രാജേഷ് ടി.കെ, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥിയെ സ്വീകരിച്ചു.

ഇരിങ്ങലിലെ സർഗാലയയും, കോവളത്തെ കേരള  ആർട്സ് ആൻറ് ക്രാഫ്ട്സ് വില്ലേജും ആർട്ടിസാന്മാർക്കുള്ള അന്താരാഷ്ട്ര നിലവാരമുള്ള മികച്ച സംരംഭങ്ങളാണെന്നും കൂടുതൽ പ്രചാരമർഹിക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.  കേരളത്തിൻ്റെ കലാകരകൗശല പൈതൃകം സർഗാലയയിലൂടെയും കോവളം, ക്രാഫ്ട്സ് വില്ലേജിലൂടെയും ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തു. വരും ദിനങ്ങളിൽ സർഗാലയയുടെ തുടർ വികസന മാസ്റ്റർ പ്ലാൻ പൂർത്തികരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രാജീവ് സേഥി യു.എൽ.സി.സി.എസ് മാനേജ്മെൻ്റിന് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe