സംസ്ഥാന പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ.വി.കെ.രാമചന്ദ്രൻ ഇരിങ്ങൽ സർഗാലയ സന്ദർശിച്ചു

news image
Mar 10, 2023, 12:20 pm GMT+0000 payyolionline.in

ഇരിങ്ങൽ: കേരള സംസ്ഥാന പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ.വി.കെ.രാമചന്ദ്രൻ ഇരിങ്ങൽ സർഗാലയ സന്ദർശിച്ചു. കരകൗശല വിദഗ്ദ്ധന്മാരുമായി സംവദിക്കുകയും കരകൗശല നിർമ്മാണ യൂണിറ്റുകൾ സന്ദർശിക്കുകയും ചെയ്തു.

 

സർഗാലയയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അഗ്രിക്കൾച്ചർ ചീഫ് എസ്.എസ്. നാഗേഷ്, രാഹുൽ.ആർ, ഐ.ആർ.എസ് എന്നിവരും സർഗാലയ സന്ദർശിച്ചു. വിശിഷ്ടാതിഥികളെ യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, എം.ഡി- ഷാജു.എസ്, സർഗാലയ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.പി.ഭാസ്ക്കരൻ, ജനറൽ മാനേജർ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe